വൈക്കം: അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരിൽ നിന്നും നേരിട്ട്സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് നൽകാത്തതിനാൽ കർഷകർബുദ്ധിമുട്ടുകയാണ്. സ്വർണ്ണം പണയം വെച്ചും, ബാങ്കുകളിലും, മറ്റ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് കൃഷി നടത്തിയത്. വായ്പകൾ കാലാവധി കഴിഞ്ഞതോടെ തിരിച്ചടവ് നടക്കാത്തതിനാൽ പലരും ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. സർക്കാർ കാർഷിക മേഖലയോട് നിരന്തരമായി കാണിക്കുന്ന അവഗണന കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണ്. പല മേഖലകളിലും കൃഷിക്കാർ നിലം തരിശ്ശിടുന്ന സ്ഥിതിയിലാണ്. ഇത് സർക്കാർ കരുതി കൂട്ടി റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടി ചെയ്യുന്നതാണെന്ന് കുട്ടനാട് സംയുക്ത സമിതിയും, സംയുക്ത കായൽ സംരക്ഷണ സമിതിയും ആരോപിക്കുന്നു.വൈക്കത്ത് കുട്ടനാട് സംയുക്ത സമിതിയുടേയും സംയുക്ത കായൽ സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ യോഗത്തിന് സംയുക്ത സംരക്ഷണ സമിതി കൺവീനർ കെ.എം പൂവ് അധ്യക്ഷതവഹിച്ചു. ചെയർമാൻെ കെ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കെ. റജികുമാർ, പ്രവീൺ കെ മോഹൻ, കെ.കെ മണിലാൽ,പി.സി. ബേബി, പി.കെ. വേണു, പി.സി. രാജേഷ്, സാബു നരിക്കുഴി, കെ.ശിവദാസൻ, ലേഖാ കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.
Related Posts
പഴമ്പിള്ളിൽ കുടുംബ സംഗമവും താക്കോൽ കൈമാറ്റവും നടത്തി
കോതമംഗലം: പല്ലാരിമംഗലം മടിയൂർ പഴമ്പിള്ളിൽ കുടുംബ സംഗമം നടത്തി. ചടങ്ങിൽ പഴമ്പിള്ളി കുടുംബം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റവും പ്രതിഭകളെ ആദരിക്കലും നടത്തി. സംഗമം മടിയൂർ…
ഡബ്ബിങ്ങിൽ പുലി മമ്മൂക്ക തന്നെ: ബൈജു
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും…
കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം
തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ…
