വൈക്കം : സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ. എസ്. ആര്‍. ടി. സി. യിലെ പെന്‍ഷന്‍കാര്‍ അവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം സമരം ചെയ്യുന്നത് ഇടതുപക്ഷ ജനാതിപധ്യ മുന്നണി സര്‍ക്കാരിന് ഭൂഷണമല്ലെന്ന് എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി അഡ്വ: വി. ബി. ബിനു പറഞ്ഞു. കെ. എസ്. ആര്‍. ടി. സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റേഷനില്‍ നടത്തിയ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ. എം. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ. പൊന്നപ്പന്‍, ജില്ലാ സെക്രട്ടറി എം. കെ. പീതാംബരന്‍, കേന്ദ്രകമ്മറ്റിയംഗം എന്‍. ശിശുപാലന്‍, ജി. ഗോപകുമാര്‍, എ. പി. ജോസഫ്, എന്‍. കെ. സോമന്‍, പി. വി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം : കെ. എസ്. ആര്‍. ടി. സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈക്കം കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റേഷനില്‍ നടത്തിയ സമര പരിപാടി എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി അഡ്വ: വി. ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു.
പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം വേണം – വി. ബി. ബിനു
