മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ വിളക്ക് വെയ്പ്പ് പന്തല്‍ നിര്‍മ്മിക്കും

വൈക്കം : വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ അഷ്ട്മി വിളക്ക് വെയ്പ്പ് അലങ്കാര പന്തല്‍ നിര്‍വഹിക്കും.തെക്കേനട വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ നേതൃത്ത്വത്തിലുള്ള പരമ്പരാഗത ചടങ്ങാണിത്. തെക്കേനട വൈദ്യുതി ഓഫീസിന് സമീപത്താണ് പന്തല്‍ നിര്‍മിക്കുക. പന്തല്‍ നിര്‍മാണത്തിനുള്ള നിധി സമാഹരണം വെള്ളിയാഴ്ച വൈകിട്ട് കാളിയമ്മ നട ഭഗവതി ക്ഷേത്രത്തില്‍ ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍ ബി. ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ. പി. ശിവജി, സെക്രട്ടറി പി. എന്‍. ശ്രീധരപണിക്കര്‍, രക്ഷാധികാരികളായ പി. എന്‍. രാധാകൃഷ്ണന്‍, എം. ടി അനില്‍കുമാര്‍, ട്രഷറര്‍ റൂബി പൂക്കാട്ടുമഠം, ബി. ശശിധരന്‍, ജി. രഘുനാഥ്, സി. ബി. ചന്ദ്രമോഹന്‍, ശ്രീവത്സന്‍ വിജയന്‍, വേണു തുണ്ടത്തില്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *