.വൈക്കം: മൂന്നാർ ആലപ്പുഴ റൂട്ടിൽ ബസ് ഓടിച്ചു കൊണ്ടിരുന്ന കുന്നംകുളം കളത്തിൽ പടി വീട്ടിൽ 48 വയസ്സുള്ള ഡ്രൈവർ വേലായുധൻ കെ പി യെയാണ് വൈക്കം പോലീസ് മർദ്ദിച്ചതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.സ്ഥിരമായി വിദേശ ടൂറിസ്റ്റുകളും ഉത്തരേന്ത്യൻ ടൂറിസ്റ്റുകളും ആലപ്പുഴയിലേക്കും മൂന്നാറിലേക്കും യാത്രയ്ക്ക് ഉപയോഗിക്കുന്ന ഈ ബസിലെ ജോലിക്കാർ പൊതുവേ ശാന്ത സ്വഭാവം ഉള്ളവരും മര്യാദക്കാരുമാണ്.ഇന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള 29 യാത്രക്കാരും കുറച്ചു സ്ഥിരം യാത്രക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. തകർന്ന് തരിപ്പണമായി കിടക്കുന്ന വൈക്കം വെച്ചൂർ റൂട്ടിൽ റോഡിലെ കുഴിമൂലം ഇന്നലേയും ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡു നിർമ്മാണംനടത്താത്തതിൽ പ്രതിക്ഷേധിച്ച് സമരം നടത്തിയിരുന്നു.തകർന്ന് കുണ്ടും കുഴിയും നിറഞ്ഞവൈക്കം വെച്ചൂർറോഡിലൂടെ പോലീസ് ജീപ്പിനെ മറി കടന്നു പോയ ട്രാൻസ്പോർട്ട് ബസ് പോലീസ് ജീപ്പിൻ്റെ സൈഡ് മീററിൽ തട്ടിയെന്നാണ് പോലീസ് പറഞ്ഞത്.
മൂന്നാർ ആലപ്പുഴ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി വൈക്കം പോലീസ് മർദ്ദിച്ചു
