വൈക്കം.നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസ് പ്രവേശനം ലഭിച്ച ഉദയനാപുരം രാജ്ഭവനിൽ ആർ.ഭവ്യയെ വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വാർഡ് പ്രസിഡൻ്റ് ഷാജി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വൈക്കം നഗരസഭ ചെയർപേർസൺ പ്രീതരാജേഷ് ഉപഹാരം സമർപ്പിച്ചു. ഇടവട്ടം ജയകുമാർ, ബി ചന്ദ്രശേഖരൻ, കെ.ഷഡാനനൻ നായർ, രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജിമോൾ, പി. ജോൺസൺ, വർഗ്ഗീസ്, എം.കെ. മഹേശൻ, പെണ്ണമ്മ , മോഹനൻ എന്നിവർ പ്രസംഗിച്ചു.
എംബിബിഎസ് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
