വൈക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലി മരവും തെങ്ങും കടപുഴകി വീണ് മറവന്തുരുത്ത് 7-ാം വാര്‍ഡില്‍ പയറ്റുകാലായില്‍ രഞ്ചിത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് നശിച്ചു. വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. അപകട സമയത്ത് വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം പാകം ചെയ്‌തോണ്ടിരിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നതോടെ രഞ്ചിത്തിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ മാര്‍ഗ്ഗമില്ലാതെയായി. സമീപത്തുളള ബന്ധു വീട്ടിലാണ് ഇവര്‍ അഭയം തേടിയത്.ബി ഡി ജെ എസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. വീടിന്റെ പുനര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ അടിയന്തിര സഹായം ഉണ്ടാകണമെന്ന് മണ്ഡലം പ്രസിഡന്റ് പി.കെ. ശശിധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ആവിശ്യപ്പെട്ടു.ചിത്രവിവരണം-കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് മറവന്തുരുത്ത് പഞ്ചായത്ത് പയറ്റുകാലായില്‍ രഞ്ചിത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.
ശക്തിയായ കാറ്റില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
