വൈക്കം: വൈക്കം കോടതി ബാര്‍ അസോസിയേഷന്റേയും, ക്ലാര്‍ക്ക് അസോസിയേഷന്റേയും നേതൃത്വത്തില്‍ കോര്‍ട്ട് കോംപ്ലക്‌സില്‍ ‘കോടതിയോണം 2025’ ആഘോഷിച്ചു. മജിസ്‌ട്രേറ്റ് അര്‍ച്ചന ബാബു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ആര്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിഫ് അഭിനിമോള്‍ രാജേന്ദ്രന്‍, ന്യായാധികാരി കെ.എം. ദേവിക, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് ജോസഫ്, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വി.വി. മായ, അസോസിയേഷന്‍ പ്രതിനിധി കെ.എന്‍. അശോക് കുമാര്‍, അഡ്വ. കെ.എസ്. ചൈതന്യ, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്മിത സോമന്‍, ജോയിന്റ് സെക്രട്ടറി അശ്വതി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം കോടതിയില്‍ കോടതിയോണം 2025 ആഘോഷിച്ചു
