വൈക്കം: സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് പട്ടാളത്തോട് പോരാടിയ ധീരദേശാഭിമാനിയായിരുന്നു വൈക്കം പത്മനാഭപിളളയെന്ന് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു. പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ച വൈക്കം പത്മനാഭപിളള മെമ്മോറിയല്‍ എന്‍എസ്എസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി. ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി. വേണുഗോപാല്‍, യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍, എന്‍എസ്എസ് പ്രതിനിധി സഭാമെമ്പര്‍ എസ്. മധു, മേഖല ചെയര്‍മാന്‍ ബി. ജയകുമാര്‍, വനിത യൂണിയന്‍ സെക്രട്ടറി മീര മോഹന്‍ദാസ്, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എസ്. മുരുകേഷ്, കരയോഗം സെക്രട്ടറി എസ്.യു. കൃഷ്ണകുമാര്‍, എം. ബാലചന്ദ്രന്‍, ആര്‍. സുരേഷ്‌കുമാര്‍, എസ്. വിദ്യ, രമ്യ ശിവദാസന്‍, പി.ആര്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രവിവരണം- പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ച വൈക്കം പത്മനാഭപിളള മെമ്മോറിയല്‍ എന്‍എസ്എസ് ഓഡിറ്റോറിയം എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
ജന്മനാടിനു വേണ്ടി പോരാടിയ ധീരദേശാഭിമാനിയായിരുന്നു വൈക്കം പത്മനാഭപിളള- പി.ജി.എം. നായര്‍
