പൂങ്കുളം എൽപി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി ശ്രീ ശിവൻ കുട്ടി നിർവഹിച്ചു

100 വർഷത്തിലേറെ പഴക്കമുള്ള ഗവൺമെൻറ് എൽപി സ്കൂളിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ ശിവൻ കുട്ടി അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ. സതീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഏഞ്ജല ഷീബ ചിത്ര എസ് സ്വാഗതം ആശംസിച്ചു. പി ഡബ്ല്യു ഡി അസിസ്റ്റൻറ് എൻജിനീയർ ശ്രീ. പ്രമോദ്, എസ് എം സി ചെയർപേഴ്സൺ ശ്രീമതി. വിഷ്ണുപ്രിയ, ശ്രീ. കോളിയൂർ സുരേഷ്, ശ്രീ ഉപേന്ദ്രൻ സാർ, ശ്രീ. സുനിൽ പൂങ്കുളം, കായൽ ഫോട്ടോഗ്രാഫർ ശ്രീ. സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി എസ് പി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *