എൻ.ആർ.ഐ.സുവർണ്ണ സംഗമം22

തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാഷ്ട്രങ്ങളിലും പ്രവർത്തിക്കുന്ന 36 സംഘടനകളുടെ ഏകോപിത പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ 21-ാമത് വാർഷികവും ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനയായ 1986-ൽ സ്ഥാപിച്ച ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ നാൽപതാം സ്ഥാപക ദിനവും ആഗസ്റ്റ്‌ 22 ന് വെള്ളിയാഴ്ച തിരുവനന്തപുരം തമ്പാനൂർ ഡി മോറാഹോട്ടലിൽ നടത്തുന്നു.അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം രണ്ട് മണി മുതൽ സംസ്ഥാന തല കൺവെൻഷനും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സെമിനാറും നടക്കും. വിദേശ സംഘടന പ്രതിനിധികൾ, ബാങ്ക് – സർക്കാർ ഉദ്യോഗസ്ഥർ, മടങ്ങിയെത്തിയവരുടെ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5.30 ന് സുവർണ്ണ സംഗമം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിളള ഉത്ഘാടനം നിർവ്വഹിക്കും. സ്ഥാപക ദിനാചരണവിളംബരം മന്ത്രി ജി.ആർ. അനിൽ നടത്തും. പ്രൊഫ: പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിക്കും എം.എൽ.എ.മാരായ വി.ജോയ്,സി.കെ. ഹരീന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുൻമന്ത്രിവി.എസ്.ശിവകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്,കരമന ജയൻ, എ.ആർ.എം അബ്ദുൽ ഹാദി അല്ലാമ, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കടയ്ക്കൽ രമേഷ്, ശശി.ആർ.നായർ, ഡോ. ഗ്ലോബൽ ബഷീർ, വിജയരാജമല്ലിക, കൊച്ചി കെ. എം നാസർ എന്നിവർ ആശംസകൾ അർപ്പിക്കും.എൻ.ആർ.ഐ ഗ്ലോബൽ അച്ചീവ്മെന്റ്റ്സ് എക്സലൻസ് അവാർഡുകൾ ഡോ.ഗീവർഗീസ് യോഹന്നാൻ ഒമാൻ ( ചെയർമാൻ, എം ജി എം .എഡ്യൂക്കേഷണൽ ഗ്രൂപ്പ് ), അഷ്റഫ് അബ്ദുൽ അസ്സീസ് ( മാനേജിംഗ് ഡയറക്ടർ, സിക് സ്കോ ഗ്രൂപ്പ്, ഖത്തർ ), ഡോ. മനോഫർ വള്ളക്കടവ് (മാനേജിംഗ് ഡയറക്ടർ, അസ് അസ് ഗ്രൂപ്പ്, ദുബായ് ) ജോസ് കോലാത്ത് (ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ, വേൾഡ് മലയാളി കൗൺസിൽ, യു.എസ്.എ ) താഹാ മുഹമ്മദ് അബ്ദുൽ കരീം ( കൺസൾട്ടന്റ് ആന്റ് ഉപദേഷ്ടാവ്, റോയൽ ഫാമിലി, ഖത്തർ ), ജോൺസൻ ഡോമിനിക്ക് ( മാനേജിംഗ് പാർട്ട്ണർ,തൃശിച്ച്‌ ഫോം ഇന്റർ നാഷണൽ, ഇറാക്ക് ), ഇന്ദിര രവീന്ദ്രൻ ( വനിതാ കമീഷൻ അംഗം ), ഡോ. കെ.പി. ഹരീന്ദ്രൻ ആചാരി ( ചെയർമാൻ, വിസ്ഡം എഡ്യൂക്കേഷണൽഇൻസ്റ്റിറ്റുഷൻസ്, ദൽഹി ), ഷൈഖ് അഹമ്മദ് മുനീർ ( സോഷ്യൽ ലീഡർ, തെലുങ്കാന ), മദീന പി. കിളിമാനൂർ (എഴുത്തുകാരി ) എന്നിവർ സ്വീകരിക്കും. സമ്മേളനത്തിനു മുമ്പ് പ്രശസ്ത വയലിനിസ്റ്റ് ശ്രീലക്ഷ്മിയുടെ വയലിൻസോള സംഗീത പരിപാടി ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *