ആലപ്പുഴ : തനിക്ക് നേരിട്ട് ഒരു അനുഭവം തുറന്നു പറഞ്ഞു ഒരു യുവതി. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ നിങ്ങൾ ഇത് കരുതുക. ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രക്കിടെ യുവതിയെ മോശമായി സ്പർശിച്ചു ഒരു വയോധികൻ. ചുറ്റും കണ്ടു നിന്നവർ ആരും അവളെ സഹായിച്ചില്ല.നിസ്സഹായ അവസ്ഥയിൽ യുവതി Railmadad App ൽ കംപ്ലൈന്റ് ചെയ്തു. കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പോലീസിന്റെ ഭാഗത്തുനിന്നുള്ള കോൾ വന്നു. അത് മാത്രമല്ല അടുത്ത സ്റ്റേഷനിൽ നിന്നും പോലീസ് കയറുകയും സുരക്ഷിതമായി കോഴിക്കോട് വരെ യുവതിക്കൊപ്പം പോലീസ് ഉണ്ടാവുകയും ചെയ്തു .യാത്രാമധ്യേ ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും പോലീസിന്റെ കോൾ വന്നുകൊണ്ടിരുന്നു. യുവതിക്ക് തന്നെ ഇതൊരു അത്ഭുതമായി തോന്നി എന്നാണ് അവർ പറഞ്ഞത്. അതുപോലെ നിങ്ങൾ ആരെങ്കിലും ഒറ്റയ്ക്ക്, ഇതുപോലെയുള്ള അനുഭവം ഉണ്ടായാൽ ഒട്ടും മടിക്കേണ്ട റെയിൽ മാഡം ആപ്പിൽ കംപ്ലൈൻ്റ് ചെയ്താൽ മതി .ഇത് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപകാരപ്പെടട്ടെ.
ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ അറിയാൻ ….
