ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷത്തെ തടവിന് ശേഷമാണ് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ആരംഭിക്കുക. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *