വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള എൽ ഇ ഡി നക്ഷത്രങ്ങൾ നിർമ്മിച്ച് കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ , സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം , കരിയർ ഗൈഡൻസ് സെൻ്റർ, വിവിധ ക്ലബുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് എൽ ഇ ഡി നക്ഷത്ര നിർമ്മാണ പരിശീലനം നടത്തിയത്. ഇലക്ട്രോണിക്സ് പരിശീലകനായി സി എം പ്രജീഷിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി വിദ്യാർത്ഥികളെ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കുക എന്നതാണ് “നക്ഷത്ര തിളക്കം” എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് കരിയർ മാസ്റ്റർ സമീർ സിദ്ദീഖി പറഞ്ഞു.വി എച്ച് എസ് ഇ പ്രിൻസിപ്പാൾ അരുൺ പി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ സോണൽ കോർഡിനേറ്റർ ദിലിൻ സത്യനാഥ് വിദ്യാർത്ഥികൾ നിർമ്മിച്ച എൽ ഇ ഡി നക്ഷ്ത്രത്തിൻ്റെ ആദ്യ വിൽപന നടത്തി. കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ആർ മഞ്ജു, അധ്യാപകരായ സനിത എസ്, സിന്ധു പി രാമൻ, സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ കോർഡിനേറ്റർ ആരതി പി , ഒന്നാം വർഷ വിദ്യാർത്ഥിയായ അദ്വൈത് തുടങ്ങിയർ നേതൃത്വം നൽകി പേപ്പർ നക്ഷത്രങ്ങളെക്കാൾ ആവശ്യക്കാർ എൽ ഇ ഡി നക്ഷത്രങ്ങൾക്കാണെന്നും അവ കൂടുതൽ കാലം നിലനിൽക്കുമെന്നും വിദ്യാർത്ഥികൾ ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്തുന്നത് തികച്ചും മാതൃകാപരമാണെന്നും പ്രിൻസിപ്പാൾ അരുൺ പി എസ് പറഞ്ഞു. 150 രൂപ മുതൽ 2000 രൂപ വരെയുള്ള വിലയിൽ നക്ഷത്രങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും വിദ്യാർത്ഥികൾ തയ്യാറാക്കിയതിന് 200 രൂപയാണ് വില. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് എൽ ഇ ഡി നക്ഷത്ര നിർമ്മാണവും വില്പനയും നടത്തുന്നതെന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു പറഞ്ഞു.ഫോട്ടോ ക്യാപ്ഷൻജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി എൽ ഇ ഡി നക്ഷത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ
നക്ഷത്രതിളക്കവുമായി വിദ്യാർത്ഥികൾ
