മൊബൈൽ നമ്പർ വെരിഫിക്കേഷൻ

ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ വില്ലേജിലെ ഭൂഉടമസ്ഥരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂഉടമകൾ ഒ.ടി.പി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബാദ്ധ്യതസർട്ടിഫിക്കറ്റ്, ഭൂനികുതിഅടവ്, ന്യായവില നിർണയം തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഡിജിറ്റൽ റീസർവെ നടത്തിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരും, മൊബൈൽ നമ്പർ ചേർക്കാത്തവരും കരമടച്ച രസീതുമായി തിരുവല്ലം BNV ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവെ ക്യമ്പ് ഓഫീസിൽ എത്തിച്ചേരണം. മൊബൈൽ ഫോൺ കയ്യിൽ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *