സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി പ്രായം, ശരീരഭാരം എന്നിവ അടിസ്ഥാനമാക്കി അംഗീകൃത കത്ത, കുമിത്തെ, ടീം കത്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രജിസ്ട്രേഷൻ ഫോമും കാറ്റഗറി ലിസ്റ്റും മറ്റ് വിവരങ്ങളും htpss://karatetrivandrum.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 13 ആണ് രജിസ്ട്രേഷനുള്ള അവസാന ദിവസം. ബന്ധപ്പെടേണ്ട നമ്പർ 9526412121

Leave a Reply

Your email address will not be published. Required fields are marked *