സലിൽചൗധരി ജന്മശതാബ്ദി സ്മൃതി ഗാനസന്ധ്യ ഇന്ന്

തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു സമീപമുള്ള പദ്മാകഫേ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. ദേശീയ പ്രസിഡന്റ് അഡ്വ.ഫസീഹാ റഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര-സീരിയൽ താരം മായാ വിശ്വനാഥ് അനുസ്മരണ സമ്മേളനവും, പിന്നണിഗായകൻ അലോഷ്യസ് പെരേര സംഗീതസന്ധ്യയും ഉദ്ഘാടനം ചെയ്യും. സലിൽ ചൗധരി – സത്യൻ – വാണിജയറാം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര പിന്നണിഗായകരായ അലോഷ്യസ് പെരേരയും, രാധികാനായരും നയിക്കുന്ന ഗാനമേളയിൽ അൻപതോളം ഗായകർ പങ്കെടുക്കും. കെ ഡി ഒ ചെയർമാൻ നൗഷാദ് തോട്ടുംകര മുഖ്യപ്രഭാഷണവും, കവിയും, നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, കവയിത്രി സിന്ധു വാസുദേവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങളും, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രഭാഷണവും, നടത്തും. ചലച്ചിത്ര സംവിധായകൻ ജോളിമസ്, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ദേശീയമലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ സോണിജോൺ, സതീഷ് കുമാർ, ചീഫ് കോ-ഓർഡിനേറ്റർ എം. എച്ച്. സുലൈമാൻ തുടങ്ങിയവർ സംസാരിക്കും. വനിതാ വിഭാഗം കൺവീനർ യാസ്മിൻ സ്വാഗതവും, വനിതാ വിഭാഗം പ്രസിഡന്റ് ശോഭകുമാർ കൃതജ്ഞതയും പറയും.

Leave a Reply

Your email address will not be published. Required fields are marked *