തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി,-അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി.പ്രേം നസീർ സുഹൃത് സമിതി-അരിക്കൽ ആയുർവേദ ആശുപത്രി7ആമത് ദൃശ്യ മാധ്യമ സാഹിത്യ.-സാംസ്കാരിക പുരസ്‌കാരവിതരണം നടന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് കേരള ഹൈകോടതി റിട്ടേർഡ് ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം ചെയ്തു. മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടന്വമായ പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അരിക്കൽ ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ സ്മിത്ത്കുമാർ,സിനിമ പിന്നണി ഗായകൻ ജി. വേണു ഗോപാൽ സിനിമ സീരിയൽ താരം വഞ്ചിയൂർ പ്രവീൺ, സിനിമ സീരിയൽ താരം പ്രൊഫ അലിയാർ ദൂരദർശൻ വാർത്ത അവതാരക ഹേമലത, ജയിൽ ഉപദേഷക സമിതി അംഗം എസ് സന്തോഷ് മാധ്യമപ്രവർത്തകയും ജൂറിമെമ്പറുമായ ബീനരഞ്ജിനി പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പ്രേംനസീർ സുഹത് സമിതി വർക്കിങ് പ്രസിഡന്റ് എം എച് സുലൈമാൻ സീരിയൽ താരം ജയൻ വി പോറ്റി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രേംനസീർ സുഹത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ആർട്സ് കൺവീനർ ഗോപൻ ശാസ്തമംഗലം കൃതജ്ഞതയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി മതമൈത്രി സംഗീതജ്ഞനും സിനിമ സംഗീതജ്ഞനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു അവതരിപ്പിച്ച മതമൈത്രി സംഗീതാർച്ചന ഉണ്ടായിരുന്നു. ചടങ്ങിൽ മാധ്യമ മേഖലകളിൽ മികവ് പുലർത്തിയവരെ കേരള ഹൈകോടതി റിട്ടേർഡ് ജസ്റ്റിസ് കമാൽ പാഷ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു പ്രേംചന്ദ്, ഹേമലത (ദൂരദർശൻ വാർത്താ അവതാരക )പ്രൊഫ അലിയാർ (സിനിമ സീരിയൽ നടൻ )റിപ്പോർട്ട്ർ ടി വി പ്രതിനിധി, അഡ്വ കല്ലിയൂർ ഗോപകുമാർ, പി എ എം റഷീദ് (നാടക പ്രവർത്തകൻ )ഡോ എൻ പി ചന്ദ്രശേഖരൻ (കൈരളി ടീവി )ഷഫീക് ഇളയോടത്ത് (മനോരമ ന്യൂസ് )ആര്യ പി (മാതൃഭൂമി ന്യൂസ് )രാജേഷ് ആർ നാഥു (24ന്യൂസ് )ജി വേണുഗോപാൽ (സ്നേഹസ്പർഷം ഫൗണ്ടേഷൻ )വിനയചന്ദ്രൻ നായർ (കാരുണ്യ പ്രവർത്തകൻ )ഹരികൃഷ്ണ ടി എസ് (മാതൃഭൂമി ന്യൂസ് )വി രാമകൃഷ്ണൻ (എ സി വി ന്യൂസ് )ജയൻ വി പോറ്റി (നടൻ )ബിനോജ് നാരായണൻ (മനോരമ ന്യൂസ് )ഡി വിജയദാസ് (മാതൃഭൂമി ന്യൂസ് )ബിന്ദു രവി (ഗാനരചയിതാവ് -ഗായിക )ഷംസ് ആബ്ദിൻ(സാഹിത്യകാരി )ഷാൻ ജെ എസ് (കേരള വിഷൻ ന്യൂസ് )ജി അഭിലാഷ് (മനോരമ ന്യൂസ് )എം ഫൈവ് ന്യൂസ് പ്രതിനിധി, അമൃത് &ഐശ്വര്യ ((സോഷ്യൽ മീഡിയ റിപ്പോർട്ടർ )എം റഫീഖ് (കേരള കൗമുദി )ആർ സാമ്പൻ (ജനയുഗം )വി പി നിസാർ (മംഗളം )എബിൻ സി അലക്സ് (മെട്രോ വാർത്ത )അബൂബക്കർ (ചന്ദ്രിക )സുധർമ്മദാസ് (കേരള കൗമുദി )വെള്ളറട മോഹൻ ദാസ് (മാധ്യമം )സെബിമാളിയേക്കൽ (ദീപിക )ഹരി പെരുങ്കടവിള (ജന്മഭൂമി)നൗഷാദ് അത്തിപ്പട്ട (സിറാജ് മലപ്പുറം )ഷാജി ഇടപ്പള്ളി (ജനയുഗം )എം ദൗലത് ഷാ (സിറ്റി വോയിസ്, ദി പീപ്പിൾ ന്യൂസ്, കേരള ന്യൂസ് മീഡിയ, ഫസ്റ്റ് ജേർണൽ മീഡിയ)ഡോ ഗീത ഷാനവാസ്, അനിത ഡോ വാഴമുട്ടം ചന്ദ്രബാബു ഷംനാദ് ഭാര്ത്, സുഗത ജയചന്ദ്രൻ, ജാസ്മിൻ സുലൈമാൻ, ലേഖ സതീഷ്, തുടങ്ങിയവരെ പുരസ്‌കാരം നൽകി റിട്ടേർഡ് ജസ്റ്റിസ് കമാൽ പാഷ ആദരിച്ചു. ചടങ്ങിനു ശേഷം ഭാരത് മ്യുസിക് ഡയറക്ടർ ഷംനാദ് ഭാര്ത് അവതരിപ്പിച്ച സംഗീത നിശയും ഉണ്ടായിരുന്നു.
പ്രേംനസീർ സുഹൃത് സമിതി,-അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി
