തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ കേരള പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 6 ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റീസ് ബി. കെമാൽ പാഷ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ: സ്മിത് കുമാർ, ജയിൽഉപദേശക സമിതി മെമ്പറും മുൻ ജയിൽ ഡി.ഐ.ജി.യുമായ എസ്. സന്തോഷ്, ആകാശവാണി മുൻ ഡയറക്ടർ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തക ബീന രഞ്ജിനി , മുതിർന്ന മാധ്യമപ്രവർത്തകരായ പ്രേംചന്ദ്, കലാപ്രേമി ബഷീർ, ദൂരദർശൻ വാർത്താ അവതാരക ഹേമലത,പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: വിജയ് മോഹൻ, ഗായകൻ ജി. വേണുഗോപാൽ, പ്രൊഫ: അലിയാർ , പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിക്കും. ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ കേരള പിറവി സംഗീതാർച്ചന, പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യ, ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയ്സ് മ്യൂസിക്കൽ സംഗീത നിശ എന്നിവയും ഉണ്ടാകും.
Related Posts
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചു
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികൾ മാറണമെന്ന് നിർദ്ദേശം നൽകുകയും…
ആലീസ് അരുംകൊല ചെയ്യപ്പെട്ടിട്ട് ആറാണ്ട് തികയുമ്പോഴും അന്വേഷണത്തിൽ അനാസ്ഥ: തോമസ്സ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എലുവത്തിങ്കൽ കൂനൻ പോൾസൻ ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 6 വർഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയാത്തത് സർക്കാരിന്റെ നിസ്സംഗ മനോഭാവം…
വിദ്യാരംഗം കലാസാഹിത്യ വേദി പീരുമേട് ഉപജില്ല സർഗോത്സവങ്ങൾ സമാപിച്ചു
പീരുമേട്: വിദ്യാരംഗം കലാസാഹിത്യവേദി പീരുമേട് ഉപജില്ല സർഗോത്സവങ്ങൾക്ക് സമാപിച്ചു. ഉപജില്ലയിലെ വിവിധ പഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളിലായാണ് പഞ്ചായത്ത്തല സർഗോത്സവങ്ങൾ നടത്തിയത്. ഉപജില്ലയിലെ വിവിധ എൽപി വിഭാഗം വിദ്യാലയങ്ങളിൽ…
