പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും നടത്തിയ റംസാൻ റിലീഫ് – 2026 300 പേർക്കു ഭക്ഷ്യധാന്യക്കിറ്റ് നൽകിതിരു: മതങ്ങൾ തമ്മിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് റംസാൻ മാസമെന്നു മുൻ മന്ത്രി അഡ്വ.വി.എസ് ശിവകുമാർ പ്രസ്താവിച്ചു. പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിലും നടത്തിയ റംസാൻ റിലീഫ് സംഗമംവള്ളക്കടവ് ഐക്യ വേദി ഹാളിൽ ഇന്നു വൈകിട്ട് മൂന്നു മണിക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ.വി.എസ്.ശിവകുമാർ . സഹിഷ്ണതയും സമാധാനവും ശാന്തതയും സർവ്വോപരി സഹായങ്ങളും സഹജർക്ക് നൽകണമെന്നു ഉദ്ബോധിപ്പിക്കുന്ന പുണ്യമായ റംസാൻ മാസത്തിൽ അന്നത്തിനു വക നൽകി സഹകരിക്കുന്നത് ഏറ്റവും പുണ്യ സൽക്കർമ്മമാണെന്നു ചടങ്ങിൽ പങ്കെടുത്ത പ്ര മുഖ വ്യക്തികൾ പ്രസ്താവിച്ചു. കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ അ അദ്ധ്യക്ഷത വഹിച്ചു.
റംസാൻ മത സൗഹാർദ്ദത്തിന്റെ പ്രതീകം: വി.എസ് ശിവകുമാർ
