പറവൂർ :ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ശ്രീ നാരായണ മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗികളുടെയും പൊതുജനങ്ങളുടെയും ഇടയിൽ വൃക്കാരോഗ്യ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ബോധവത്കരണവും ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. ഡയാലിസിസ് വെയിറ്റിംഗ് ഏരിയയിൽ നടന്ന പരിപാടി രോഗികളുടെ ആത്മവിശ്വാസവും സഹനശക്തിയും ആദരിക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും സമൂഹത്തിലേക്ക് കൈമാറുന്നതായി മാറി.പരിപാടി നെഫ്രോളജി കൺസൾട്ടന്റ് ഡോ. ദിപിൻ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടും ആയ ലെഫ്റ്റനൻ്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ മുഖ്യാഥിതി ആയിരുന്നു വൃക്കരോഗങ്ങൾ തടയുന്നതിനായി നേരത്തെ രോഗനിർണയം, ആരോഗ്യകരമായ ജീവിതശൈലി, സ്ഥിരമായ ആരോഗ്യപരിശോധന എന്നിവയുടെ ആവശ്യകത അദ്ദേഹം സംസാരിച്ചുജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സുരേഷ് പ്രമേഹം വൃക്കാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകമാണെന്നും സ്ഥിരമായ പരിശോധനകളും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഡാർലി സാറാമ്മ മാമൻ, ഡോ ഗ്ലാഡ്‌വിൻ ജീമോൻ, ലഫ്റ്റനൻ്റ് കേണൽ അമിത നാസെ എന്നിവർ ലോക വൃക്ക ദിനാചരണത്തിന്റെ പ്രാധാന്യവും ബോധവത്കരണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് സംസാരിച്ചു.തുടർന്ന് പൊതുജനങ്ങൾക്കായി ഡോ. ദിപിൻ ബോധവത്കരണ ക്ലാസ് നടത്തി. വൃക്കാരോഗ്യം സംരക്ഷിക്കാൻ മുൻകരുതൽ നടപടികളും ജീവിതശൈലി മാറ്റങ്ങളുടെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വൃക്കരോഗികളുടെ ശരിയായ ഭക്ഷണക്രമത്തെക്കുറിച്ച് ആശുപത്രിയിലെ ഡയറ്റീഷ്യൻ ശ്രുതി അവബോധ ക്ലാസ് നടത്തി.ഡയാലിസിസ് രോഗികളോടൊപ്പം കേക്ക് മുറിക്കൽ ചടങ്ങ്, സമ്മാന വിതരണവും സ്റ്റാഫിന്റെ കലാപരിപാടികളും രോഗികളുടെ ഗാനാലാപനവും അനുഭവപങ്കിടലുകളും പരിപാടിയെ കൂടുതൽ ഹൃദയസ്പർശിയായി മാറ്റി.വൃക്കാരോഗ്യ ബോധവത്കരണം ശക്തിപ്പെടുത്തുകയും രോഗികൾക്ക് ആത്മവിശ്വാസം നൽകുകയും സമൂഹ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്ത ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി.
ഡയാലിസിസ് രോഗികളെ ആദരിച്ച് ശ്രീ നാരായണ മെഡിക്കൽ കോളേജിൽ വൃക്കാരോഗ്യ ബോധവത്കരണം
