സംസ്ഥാനത്ത് കാലാവസ്ഥ,ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാനത്ത് കാലാവസ്ഥ,ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിച്ചു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ മുഖ്യാതിഥിയായിരുന്നു. കാലാവസ്ഥാ സംബന്ധമായ ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിന് വകുപ്പുകള്‍ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദര്‍, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ. പി. സുധീര്‍ മോഡറേറ്ററായിരുന്നു.ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, ഐ.സി.സി.എസ് ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന്‍, ജൂനിയര്‍ സയന്റിസ്റ്റ് ഡോ.കെ.പി. ഐശ്വര്യ എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *