തിരുവനന്തപുരം : ശ്രീ വിദ്യാധിരാജ ഹോമിയോപതിക്ക് മെഡിക്കൽ കോളേജ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സപ്ത ദിന ക്യാമ്പ് ഉദ്ഘാടന പരിപാടി ഗ്രാമീണ പഠന കേന്ദ്രം, കരകുളത്തു വച്ചു നടന്നു. കോളേജ് യൂണിയൻ ചെയർ പേഴ്സൺ കുമാരി.ദുർഗ ഐ എൻ സ്വാഗതം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ& എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ. ആശിഷ് ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങളിൽ ഇത്തരം ക്യാമ്പുകൾ പ്രധാന പങ്കു വഹിക്കുന്നു എന്നഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം, ആരോഗ്യ സർവ്വ കലാശാലയിലെ വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംവാദം നടത്തി. എൻ എസ് എസ് തിരുവനന്തപുരം ജില്ലാ കൺവീനർ ഡോ കൃഷ്ണ കുമാർ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമാരി. നിഖില പി ജെ സംസാരിച്ചു. എൻ എസ് എസ് വോളന്റീർ ക്യാപ്റ്റൻ ശ്രീ. ദരുൺ നന്ദി പറഞ്ഞു.
എൻ എസ് എസ് സപ്ത ദിന ക്യാമ്പ്
