തിരുവനന്തപുരം : പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതി തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെ അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പീഡനത്തിന് ഇരയായ അതിജീവിതയിടെ സ്വകാര്യഭാഗത്തു നിന്നും ലഭിച്ച പുരുഷബീജം പ്രതിയുടേത് ആണെന്ന് ഡി എൻ എ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. പിഴ ഒടുക്കാത്ത പക്ഷ മൂന്ന് വർഷം കൂടുതൽ ആയി അനുഭവിക്കണം. 31/12/2018 ലാണ് കേസിൽ ആസ്പദമായ ആദ്യ പീഡനം നടന്നത്. ന്യൂഇയർ ആഘോഷിക്കാൻ പ്രതിയും അതിജീവിതയും കൂട്ടുകാരുമായി കോവളത്ത് പോയി തിരികെ വരവേ പ്രതി എല്ലാപേരെയും പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. പ്രാഥമിക ആവശ്യത്തിന് പോകണം എന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോൾ പ്രതി കൂട്ട് പോകുകയും അവിടെ വച്ച് പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു. കുട്ടി ബഹളo വച്ചപ്പോൾ തുണി വച്ച് വാ പൊത്തിപിടിക്കുകയും ചെയ്തു. മറ്റു സുഹൃത്തുക്കൾ അറിഞ്ഞു നാണക്കേട് ആകുമോ എന്ന് പേടിച്ചു കുട്ടി പുറത്ത് പറഞ്ഞില്ല. 12/01/2019നായിരുന്നു അടുത്ത സംഭവം.കുട്ടിയെ ആദ്യ സംഭവം പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിനുള്ളിൽ കയറി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിൽ പ്രതി നിർബന്ധപൂർവം കുട്ടിയുടെ സ്വകാര്യ ഭാഗത്തേക്ക് പ്രതിയുടെ ബീജം ഒഴിക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയുമായി ഉത്സവം കാണാൻ ദൂരെ സ്ഥലത്ത് പോയി തിരികെ വരാൻ താമസിച്ചു. ഇവർ താമസിച്ചതിനാൽ അച്ഛൻ പൂന്തുറ പോലീസ്ൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് കേസ് എടുക്കുകയും കുട്ടികൾ തിരികെ എത്തിയപ്പോൾ അവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൻ കുട്ടികളുടെ സ്വകാര്യഭാഗത്തു നിന്നും സാമ്പിൾ എടുക്കുകയും അത് കെമിക്കൽ പരിശോധനക്ക് വിധയമാക്കുകയും ചെയ്തിരുന്നു. പത്തുമാസം കഴിഞ്ഞ് വന്ന കെമിക്കൽ റിസൾട്ടിൽ പുരുഷ ബീജത്തിന്റെ അംശം അതിജീവിതയിൽ നിന്ന് എടുത്ത സാമ്പിൾ ൽ ഉണ്ടായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയും പീഡനത്തിന് സംബന്ധിച്ച വിവരങ്ങൾ പുറത്ത് അറിയുകയും ആയിരുന്നു . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ആണ് സംഭവം പുറത്ത് പറയാത്തത് എന്ന് കുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മറ്റൊരു case എടുത്തു.ഈ സമയം മറ്റൊരു മോഷണ കേസിൽ കസ്റ്റഡി ൽ ആയിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും DNA പരിശോധനയ്ക്കായി ബ്ലഡ് സാമ്പിൾ ശേഖരിക്കുകയും ചെയ്തു.പ്രതിയുടെ ബ്ലഡും കുട്ടിയുടെ സാമ്പിൾ ഉം DNA പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ സാമ്പിളിൽ നിന്നും ലഭിച്ച പുരുഷ ബീജം പ്രതിയുടേത് ആണ് എന്ന് പരിശോധനയിൽ തെളിഞ്ഞു . പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. പൂന്തുറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ മാരായ ബി . എസ് സജികുമാർ,അനൂപ്. എ എന്നിവർ ആണ് കേസ് അന്വേഷിച്ചത്.
Related Posts
സ്ത്രീ ക്യാമ്പയിൻ കുട്ടികളുടെ സ്പെഷാലിറ്റി ക്യാമ്പ് സ്ത്രീ ക്യാമ്പെയിൻ നടത്തി
*വൈക്കം:വെച്ചൂർ പഞ്ചായത്തിലെസ്ത്രീ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കുള്ള സ്പെഷാലിറ്റി ക്യാമ്പ് നടത്തി. വർദ്ധിച്ച രോഗാതുരത തടയുന്നതിനും എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനും ഉള്ള അതിശക്തമായ ഇടപെടലുകളാണ് ഓരോ ഗ്രാമ,നഗരങ്ങളിൽപ്രവർത്തിക്കുന്ന ജനകീയ…
മുട്ടില്‍ മരംമുറി കേസിൽ വനം വകുപ്പ് പിടിച്ചെടുത്ത 15 കോടി രൂപ വില നിശ്ചയിച്ച തടികള്‍ മഴയേറ്റ് നശിക്കുന്നു
വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി…
എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു
തൃശൂർ : പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ബഹുവർഷ…
