ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരം മജിഷ്യൻ ടിജോ വർഗീസിന്

തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജിഷ്യൻ ടിജോ വർഗീസിന്.ജെ.സി ഡാനിയ ലിൻ്റെ 126-ാമത് ജൻമദിനവും, ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം 26ന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രി ജി. ആർ അനിൽ നിർവഹിക്കും. ലോക മാജിക്കിൽ വ്യക്തിമുദ്ര പതിപ്പിച്ച മെർലിൻ അവാർഡ് ഗിന്നസ് റിക്കാർഡ് എന്നീ അംഗീകാരങ്ങൾ നേടിയ ടിജോ വർഗീസിന്ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിക്കും. കൂടാതെ നടനും, സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ , നെയ്യാറ്റിൻകര മുൻ നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ , ബസ്റ്റ് ഫെർഫോർമർ അവാർഡ് പി.സി ചന്ദ്രബോസും സ്വീകരിക്കും.ജെ.സി ഡാനിയേലിന്റെ ജന്മദിനമായ ഫെബ്രുവരി 26 ‘സിനിമ ദിനമായി’ ആഘോഷിക്കും. എം . എൽ. എമാർ, കലാസാംസ്‌കാരിക രംഗത്തുള്ളവർ, ജെ. സി ഡാനിയേൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന .എസ് നായർ, മാനേജിങ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു പരിപാടിയിൽ പ്രശസ്തരുടെ കലാവിരുന്ന്‌ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *