സംസ്ഥാനം കേന്ദ്രമാക്കി പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു.ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി ( ഐഎൻഎസ്പി) എന്നാണ് പാർട്ടിയുടെ പേര് പൊതുരംഗത്ത് സജീവമായിരുന്ന പ്രമുഖ പാർട്ടികളിലെഏഴോളം പ്രവർത്തകരാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം പേർ തങ്ങൾക്കൊപ്പം അണിചേരുമെന്ന് ഇവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പാർട്ടിയുടെ ഭാഗമായി എത്തും ഏഴംഗ സംസ്ഥാന സെക്രട്ടറിയേറ്റും നിലവിൽ വന്നുസംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ്. സി. സത്യരാജിനെയും സംസ്ഥാന സെക്രട്ടറിമാരായി എസ്. എസ് .ചന്ദ്രൻ, ഐൻസ്റ്റീൻ വർഗീസ്, സി.ബി.നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി കൊണ്ണി യൂർ സനൽ, എം .എ. റഹ്മാൻ, സോണി ആർ .വി എന്നിവരെ തിരഞ്ഞെടുത്തു സംസ്ഥാന പ്രവർത്തക സമ്മേളനം മാർച്ച് 21ന് കാസർഗോഡ് നടത്താനും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു
ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി നിലവിൽ വന്നു
