തിരു :അഡ്വ. ടി. ക്രിസ്പൻ രചിച്ച ‘വായന കാലങ്ങൾ താണ്ടുന്ന മഹായാത്ര ‘എന്ന പുസ്തകം തിരുവനന്തപുരം ബാർ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം എൽ എ ജില്ലാഅഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് സുധാകാന്തിന് നൽകി പ്രകാശനം നിർവഹിച്ചു. മതവും രാഷ്ട്രീയവുമാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ അത് ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. അഡ്വ. ടി. ക്രിസ്പന്റെ അഞ്ചാമത്തെ കൃതിയാണ് ‘വായന കാലങ്ങൾ താണ്ടുന്ന മഹായാത്ര ‘. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
‘വായന കാലങ്ങൾ താണ്ടുന്ന മഹായാത്ര ‘പുസ്തകം പ്രകാശനം ചെയ്തു
