പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്.1 കോടി രൂപ ചെലവഴിച്ചു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉൽഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാസ്ൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതിയുടെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം നിർവഹിക്കും. എ ഈ ഓ രാജേഷ് ബാബു, പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ കെ ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര കൃതജ്ഞതയും പറയും. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലെ ഡി ജയകുമാർ, മുൻ കൗൺസിലർ പനത്തുറ പി ബൈജു തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ മുത്തശ്ശി വിദ്യാലയത്തിന് 1 കോടി രൂപ ഫണ്ട് അനുവദിച്ചു ഒരു വർഷം കൊണ്ടു പണി പൂർത്തിയാക്കി ഇന്ന് ഉൽഘാടനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *