ഡെമോക്രാറ്റിക് ലേബർ പാർട്ടി (DLP)കൺവെൻഷൻ

നോർത്ത്പറവൂർ : ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ പറവൂർ നിയോജകമണ്ഡലം കൺവെൻഷൻ പറവൂർ വെങ്കിടേശ്വര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡി.എൽ. പിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം പാർട്ടിയുടെ ശക്തമായ ക്യാമ്പയിൻ നടക്കുന്നതിൻ്റെ ഭാഗമായി നടന്ന പറവൂർ കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.സുഭാഷ് നായരമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എസ് അരുണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ബി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി.ടി. ബാബു, അഡ്വ. കെ.രണദീപ്, എൽ. സ്കന്ദദാസ്, ഭൂവനേശ്വരൻ, സുനിൽ തോപ്പിൽ, മണി അഞ്ചലശ്ശേരി, സി.എ കരുണൻ, സന്തോഷ് പെരുമ്പടന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *