ദേശീയമലയാളവേദിയുടെ സംഗീതസന്ധ്യയും പുരസ്കാര വിതരണവും

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യേശുദാസ് – എ. ആർ. റഹ്മാൻ – ജഗതി ശ്രീകുമാർ ജന്മദിനാഘോഷവും, സംഗീത സന്ധ്യയും, പുരസ്കാര വിതരണവും ജനുവരി 7 ബുധനാഴ്ച രണ്ടു മണിമുതൽ പത്മാ കഫെ ഹാളിൽ നടക്കും. ദേശീയമലയാളവേദി അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീമിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ക്രൈം ബ്രാഞ്ച് എസ്. പി. നാസറുദ്ദീൻ മുഖ്യാതിഥിയാകും. കോർപ്പറേഷൻ കൗൺസിലർ ഹരികുമാർ ആമുഖ പ്രഭാഷണവും, ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തും. ദേശീയ മലയാള വേദിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം പേട്ട വാർഡ് കൗൺസിലർ എസ്. പി. ദീപക്കും, മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം പ്രവാസി വേൾഡ് മലയാളി കൗൺസിൽ സ്ഥാപക ചെയർമാൻ ഡോ. രാജ് മോഹൻ പിള്ളയും, മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഇന്ത്യൻ ഫ്ലാഷ് ന്യൂസിലെ ദൗലത്ത് ഷായും, മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഷീലാ വിശ്വനാഥും ഏറ്റുവാങ്ങും. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ നന്ദിയും പറയും. സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ.പി. അഹമ്മദ് മൗലവി, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ചലച്ചിത്ര നടി ആശാ നായർ, ജീവകാരുണ്യ പ്രവർത്തകൻ എസ് വിനയചന്ദ്രൻ നായർ, ദേശീയ മലയാള വേദി ചെയർമാൻ ഡോ. നിസാമുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സോണി ജോൺ, വൈസ് പ്രസിഡന്റ് ബി. പ്രഭാകരൻ, ചീഫ് കോർഡിനേറ്റർ എം. എച്ച്. സുലൈമാൻ, ട്രഷറർ എം. എസ്. ഗാലിഫ്, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, സെക്രട്ടറി യാസ്മിൻ എസ്., ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പിന്നണി ഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, ടി. എസ്. ഹരിറാം, ടോപ് സിംഗർ ഫെയിം ധനശ്രീ അനിൽ, ചന്ദ്രശേഖർ, ഷാജത്, സുധീർ ആറ്റുകാൽ, സന്ധ്യ കൊല്ലം, ലൈലാ ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ 50-ഓളം ഗായകർ യേശുദാസിന്റെയും, എ. ആർ. റഹ്മാന്റെയും ഗാനങ്ങൾ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *