പ്രവാസി ക്ഷേമത്തിനായി സെമിനാർ സംഘടിപ്പിക്കുന്നു

തിരു:24-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ( കേരള )ത്തോടനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പദ്ധതിയിൽ ഉണ്ടായിട്ടുളള ന്യൂനതകൾ പരിഹരിക്കുന്നതിനും പ്രവാസി പെൻഷൻ പദ്ധതിയിൽ നടപ്പിലാക്കിയ കടുത്ത സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും സമഗ്രമായ ആശയാവിഷ്ക്കാരം നടത്തുന്നതിന് ഈ മാസം 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ സെക്രട്ടറിയേറ്റിന്‌ സമീപമുള്ള പത്മാ കഫേ ഹാളിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. നോർക്കാ – റൂട്ട് സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്യും.പെൻഷൻ വെൽഫയർ ബോർഡ് ഡെവലപ്പ്മെന്റ് മാനേജർ വി.എം. ജോസ് മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 5 മണിക്ക് ഡെപ്യൂട്ടി സ്പീക്കർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9847131456 എന്ന നമ്പരിൽ വിളിച്ചു പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി ജസ്റ്റിൻ സിൽവസ്റ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *