തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി

തൃപ്പൂണിത്തുറ: പൊന്നോണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *