തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് (മെഡിസെപ് ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ മേഖല അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും പെൻഷൻകാർക്കും ഇവ രണ്ടാംഘട്ടമായി നടപ്പിലാക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ ഗണത്തിൽ തിരിച്ചുവന്ന പ്രവാസികൾ ഉൾപ്പെടുന്നില്ല കേരളത്തിൽ തിരിച്ചുവന്ന പ്രവാസികൾ പതിനഞ്ച് ലക്ഷത്തിൽ അധികമാണ്. അവരുടെ ആരോഗ്യ സംരക്ഷണത്തിന് കാര്യമായ പദ്ധതികളൊന്നും നിലവിലില്ല. നോർക്ക നടപ്പിലാക്കുന്ന ആരോഗ്യ കെയർ ഇൻഷുറൻസ് പദ്ധതിയിലും തിരിച്ചുവന്ന പ്രവാസികളോ അവരുടെ കുടുംബങ്ങളോ ഉൾപ്പെട്ടിട്ടില്ല . അതുകൊണ്ട് ഈ പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെ കൂടി ഉൾപ്പെടുതാൻ അടിയന്തിര ഇടപെടൽ ഉണ്ടാകമെന്ന് അദ്ദേഹം ആവശ്യപെട്ടു. .ഈ ആവശ്യം പ്രവാസി ലീഗ് നേരത്തെ ഉന്നയിച്ചതാണ് .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് ഹനീഫ മൂന്നിയൂർ അറിയിച്ചു.
Related Posts

സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥ എഴുതുന്നുണ്ട് എന്ന് ലോകേഷ് കനകരാജ്
ചുരുങ്ങിയ കാലയളവിൽ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരരാജ്. അദ്ദേഹത്തിന്റെ സിനിമയും കഥാപാത്രങ്ങളും ആരാധകരുടെ മനസിൽ താങ്ങി നിൽക്കാറുണ്ട്. ലോകേഷ് സിനിമകളിൽ സ്ത്രീ…

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 10 ന് നടത്തുന്ന ശക്തി പ്രകടനവും കുടുംബ കുടുംബസംഗമവും വിജയിപ്പിക്കുന്നതിനായി…

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ ഉണ്ടെന്ന് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. ടിഷ്യൂ…