സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 24 മണിക്കൂർ ആകുമ്പോഴേക്കും യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ട്രെയ്‌ലർ ട്രെൻഡിങ്ങായി നിൽക്കുകയാണ്. ഇതിനകം നാല് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്ന് മാത്രം ട്രെയിലർ നേടിയത്. ജൂലൈ 17ന് ആഗോള റിലീസായെത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. കാർത്തിക് ക്രിയേഷൻസും കോസ്മോസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ജെ എസ് കെ
