ശ്രീകൃഷ്ണപുരം:ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത് .ഗുരുവായൂരിൽ ആണ് ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 13ന് അർദ്ധരാത്രിയോടെയാണ് പ്രേമ വീട് വിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹമാധ്യമ വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് പ്രേമക്കു ബോധ്യമായത്. തുടർന്ന് വീട് വിട്ട് ഇറങ്ങുകയായിരുന്നു. പ്രേമയെ കാണാതായെന്ന് പരാതിയിൽ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു.പ്രേമയിൽ നിന്നും വിശദമായി മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.
Related Posts

ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന്
ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണിൻ്റെ…

കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി .കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണന്ത്യം. അസം സ്വദേശി അനിൽ പട്നായിക് (34)ആണ് മരിച്ചത് .കളമശ്ശേരി പൂജാരി വളവിന്…

പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പൊലീസില്‍ പരാതി നൽകി ബിജെപി
വയനാട്: വയനാട് എം പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയുമായി ബിജെപി. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ്…