.കണ്ണൂർ. കണ്ണൂർ തീവണ്ടി ഇറങ്ങിയാൽ അവിടെനിന്ന് -സ്കൂട്ടർ വാടകയ്ക്ക് എടുത്ത്, പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കൽ മ്യൂസിയം വഴി കറങ്ങി തിരിച്ചു വരാം .അതിനുള്ള സൗകര്യം കണ്ണൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുകയാണ് റെയിൽവേ. പഴയങ്ങാടി , മാഹി ,തലശ്ശേരി എന്നീ 17 സ്റ്റേഷനിലാണ് റെയിൽവേ ഇലക്ട്രിക് ഇരു ചക്ര വാഹനം വാടകയ്ക്ക് കിട്ടുന്നത്. മണിക്കൂർ, ദിവസ വാടകയ്ക്ക് -സ്കൂട്ടർ നൽകും. ആധാർ കാർഡ് ,ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാണ് സ്കൂട്ടർ വാടകയ്ക്ക് നൽകുന്നത് . ജിപിഎസ് സംവിധാനവും ഉണ്ടാവും .ഹെൽമറ്റ് നൽകുകയും ചെയ്യും. വിനോദസഞ്ചാരം ഉൾപ്പെടെയുള്ള യാത്ര ആവശ്യങ്ങൾക്ക് ഈ വാഹനം ഉപയോഗിക്കുകയും ചെയ്യാം .റെയിൽവേ നൽകുന്ന സ്ഥലത്ത് കരാറുകാരാണ് സംരംഭം ഒരുക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ വലിയ സ്റ്റേഷനിൽ ബൈക്ക് വാടകയ്ക്ക് നൽകുന്ന (റെന്റ് എ ബൈക്ക് )സംവിധാനം ഉണ്ട്.
ലൈസൻസ്, ആധാർ കാർഡ് ഉണ്ടെങ്കിൽ കണ്ണൂർ ചുറ്റിക്കറങ്ങാനുള്ള സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ തരും
