എറണാകുളം തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക് യാത്രക്കാർ കൊടും ദുരിതത്തിൽ

.തൃശ്ശൂർ .മണ്ണുത്തി -ഇടപ്പള്ളി പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 12 മണിക്കൂറിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച കുരുക്കിന് ഇനിയും അവസാനമായില്ല. ദൂരെ നിന്ന് എത്തിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴ പെയ്യുന്നതും സാഹചര്യവും മോശമാക്കുന്നു . നീണ്ടനിരയാണ് റോഡിൽ ഉള്ളത് .ഇന്ധന നഷ്ട പ്രതിസന്ധിയും ഡ്രൈവർമാർ നേരിടുന്നു .വിമാനത്താവളത്തിലേക്ക് പോകുന്നവരും ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടിയും, മരണ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പുറപ്പെട്ടവരും ഗതാഗതക്കുരുക്കിൽ പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് സർവീസ് റോഡിൽ മരം കയറ്റി വന്ന ഒരു ലോറി കുഴിയിൽ വീണശേഷം മറഞ്ഞിരുന്നു കുഴിയിൽ വീണശേഷം മറഞ്ഞിരുന്നു. തടിക്കഷണങ്ങൾ റോഡിലേക്ക് വീഴുകയും ചെയ്തതോടെ രാത്രി 8:00 മുതൽ പുലർച്ചെ വരെ ഗതാഗത തടസ്സം നേരിട്ടിരുന്നു .പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നായിരുന്നു തടിക്കഷണങ്ങൾ മാറ്റിയത് .പട്ടാമ്പിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ലോറി .ലോറിയിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. സർവീസ് റോഡിൽ വാഹനങ്ങൾ ഓടി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട് . അതിനടുത്താണ് റോഡിൽ അരികു ചേർന്ന് മറിഞ്ഞത്. ലോറി അപകടത്തിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു. ചാലക്കുടി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് . റോഡിൻറെ മോശം അവസ്ഥയും അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *