തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.കഴിഞ്ഞദിവസം തെക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുകയാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
