തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു. ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. റോഡ് തകർന്ന് വീഴുന്നത് കണ്ട് സ്വകാര്യ ബസ് നിർത്തിയിട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡിൽ വിള്ളൽ വീണ നിലയിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു
