തിരു :മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഫോർട്ട് പോലീസ് ചാർജ്ചെയ്ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. കുഞ്ഞും അമ്മയും പറഞ്ഞകാര്യങ്ങൾ ശരിയല്ലെന്ന് കോടതി കണ്ടെത്തി. പോക്സോ നിയമപ്രകാരവും പട്ടിക ജാതി പട്ടികവർഗ്ഗപീഡന നിരോധന നിയമപ്രകാരവും പോലീസ് ചാർജ് ചെയ്തകേസിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗകോടതി (പാറ്റൂർ )ജഡ്ജി ശ്രീമതി അഞ്ജു മീരാ ബിർളയാണ് വിധി പ്രസ്ഥാവിച്ചത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ വക്കം. ഡി. സജീവ്, ടി. ആർ. അജിത്കുമാർ (പേട്ട ), എ. നാരായണമൂർത്തി, ജെ. തംറൂക്ക് എന്നിവർ ഹാജരായി.
Related Posts
പിഎസ്സി പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥിയ്ക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സുഹൃത്ത് പിടിയിൽ
കണ്ണൂർ: പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ്…
ഐക്യ ജനാധിപത്യമുന്നണി വെള്ളാർവാദ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആരാധ്യനായ മുൻ കെപിസിസി പ്രസിഡന്റ് സുധീരൻ എക്സ് എം പി ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ പാച്ചല്ലൂർ വി രാജു വെള്ളാർ…
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്.…
