പീരുമേട്:ഏലപ്പാറ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. 2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി 8, 00, 000 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നിർവഹിച്ചത് .മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഒ എസ് ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ചേർക്കു നിർത്തുവാൻ ക്യാമ്പ് ഇടനൽകുമെന്ന് അദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി
