പീരുമേട്: കഞ്ചാവ് കൈവശം വച്ചതിന് യുവാവിനെപിടികൂടി.ഉപ്പുതറ ലോൺട്രി പുത്തൻപുരക്കൽ സുമിത്ത്നെയാണ് പീരുമേട് പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ലാഹരി മാഫിയാ യെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനായിപീരുമേട് പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ നിരീക്ഷണമാണ് നടത്തിവന്നിരുന്നത് ഇതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മണ്ണ് മൊട്ടലയം ഭാഗത്ത് ലഹരി മാഫിയ സജീവമാണെന്ന് വിവരം ലഭിക്കുന്നത് ഇതേ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് കഞ്ചാവുമായി സുമിത്തിനെ പിടികൂടുന്നത് സുഹൃത്തുക്കളുമൊത്ത് ആളൊഴിഞ്ഞ ലയത്തിൽ ലഹരി ഉപയോഗിക്കാനായി എത്തിയതായിരുന്നു സംഘം എന്നാൽ പൊലീസ് എത്തിയപ്പോൾ സുമിത്ത് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ കൂടെയുള്ള മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കഞ്ചാവ് കൈവശം വച്ചതിന് യുവാവിനെ പിടികൂടി
