പീരുമേട്: പമ്പനാർ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടിക്കാനത്തുനിന്നും പാമ്പനാർ വരെ മിനി മരത്തോൺ സംഘടിപ്പിച്ചു.പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂളിലെ സീനിയർ, ജൂനിയർ കേഡറ്റുകൾ പങ്കെടുത്തു. കുട്ടിക്കാനം, പീരുമേട് പഴയ പാമ്പനാർ, പാമ്പനാർ എന്നിവിടങ്ങളിലായി ജൂനിയർ -സീനിയർ- സൂപ്പർ സീനിയർ കേഡറ്റുകളുടെ ഫ്ലാഷ് മോബ്, എറോബിക്സ് എന്നിവ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ പീരുമേട് സബ് ഇൻസ്പെക്ടർ ജഫി ജോർജ് മുഖ്യ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായ എല്ലാ കേഡറ്റുകളെയും കെസിവൈഎം പ്രവർത്തകർ മെഡലുകളുംസർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
മിനിമാരത്തൺ സംഘടിപ്പിച്ചു
