പീരുമേട്ടിൽ ആനകൾ കൂട്ടമായെത്തി

പീരുമേട് : കാട്ടാനകൾ കൂട്ടമായി പീരുമേട് തോട്ടാപ്പുരക്ക് സമിപം എത്തി. ദേശീയപാത 183 ൽ മത്തായി കൊക്കയിൽ നിന്ന് നോക്കിയാൽ യൂക്കാലി തോട്ടത്തിൽ മേയുന്ന കാട്ടകളെ കണാമായിരുന്നു. ഞായറാഴ്ച കാട്ടാനകൂട്ടത്തെ കണ്ട് വാഹനങ്ങൾ നിർത്തിയതിനാൽ കുറച്ചു സമയം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സഞ്ചാരികൾക്ക് ഈ കാഴ്ച ആനന്ദം പകരുമെങ്കിലും പ്രദേശവാസികൾ നെഞ്ചിൽ തീയുമായാണ് കാട്ടാനകളെ കാണുന്നത്. വനം വകുപ്പ് ഇതുവരെ പറഞ്ഞിരുന്നത് ആകെ 4 ആനകൾ മത്രമാണ് പീരുമേട് മേഖലയിൽ ഉള്ളതെന്നാണ്. എന്നാൽ 12 മുതൽ 15 ആനകൾ ഈ കൂട്ടത്തിലുള്ളതായി തോട്ടാപുര സ്വദേശികൾ പറഞ്ഞു. പരിചയസമ്പന്നരായ ആർ ആർ ടി അംഗങ്ങളെ ഇവിടെ നിന്നും സ്ഥലം മാറ്റി വനിതകൾ ഉൾപ്പെടെയുള്ള പുതിയ ആളുകളെ നിയോഗിച്ചത് തിരി ചുടിയാകുമെന്ന ആശങ്കയിലാണ് പീരുമേട്നിവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *