പീരുമേട് : ഗ്രാമസംഗമം റദ്ദാക്കിയതിൻ്റെ പേരിൽ വാക് പോര് മുറുകുന്നു.ഈ കഴിഞ്ഞ 8-ാം തീയതി പെരുവന്താനം തെക്കേമല വാർഡിൽ ഇടുക്കി ജില്ലാ കളക്‌ടർ പങ്കെടുക്കേണ്ട “ഗ്രാമസംഗമം” എന്ന പരിപാടി അവസാന നിമിഷം റദ്ദാ ക്കിയത് പഞ്ചായത്ത് പ്രസിഡൻ്റ് കളക്‌ടറോട് പരിപാടിയിൽ പങ്കെടു ക്കരുത് ആവശ്യപെട്ടതിനാലാണ് എന്ന് വാർഡ് മെമ്പർ ചാക്കോ വർഗീസ് ( ഷാജി പുല്ലാട്ട്) വാർത്താ സമ്മേളനം നടത്തി പറയുകയുണ്ടായി. എന്നാൽ അദ്ദേഹം നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും സത്യാവസ്ഥ പെരുവന്താനം പഞ്ചായത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ആണ് താൻ വാർത്ത സമ്മേളനം വിളിച്ചതെന്ന് പ്രസിഡൻ്റ് നിജിനി ഷംസുദ്ദീൻ പറഞ്ഞു. ബോധപൂർവ്വം ഒരു വാർഡിലെ ജനങ്ങളെ മുഴുവൻ തനിക്കെതിരെ തിരിച്ചുവിട്ടു കൊണ്ട് രണ്ട് ചേരിയാക്കി മുതലെടുപ്പ് നടത്തുവാൻവേണ്ടിയാണ് ഷാജി പത്രസമ്മേളനം നടത്തിയതെന്ന് നിജിനി ആരോപിച്ചു. കൂടാതെ പ്രസ്തുത പരിപാടി പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട ചേർത്ത് ചർച്ച ചെയ്‌ത് തീരു മാനം എടുത്തിട്ടുള്ളതല്ല, വാർഡിൻ്റെ മെമ്പർ നടത്തുന്ന വാർഡിലെ പരിപാടി ആണ്.തക്കോല വാർഡിലെ താമസക്കാരൻ ആയ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റിനെ ഈ പരിപാടിൽ ക്ഷണിക്കില്ല എന്ന് വാർഡ് അംഗം പറയുകയും എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ തൻ്റെ പേരും പടവും വെക്കരുത് എന്ന് പറഞ്ഞിരുന്നു. തെക്കേമലയിൽ പരിപാടിയിലെ കൂടിയാലോചന യോഗത്തിൽ പാർട്ടി വാർഡ് പ്രസിഡൻ്റിനെ അറിയിച്ചിട്ടില്ലാത്തതിനാൽ പാർട്ടി പ്രതിഷേധം അറിയിച്ചു. പഞ്ചായത്തിൻ്റെ അനുമതി ഇല്ലാതെ പഞ്ചായത്തിൻ്റെ ലോഗോ ഉപയോഗിച്ച് തന്നോടോ സെക്രട്ടറിയോടോ അറിയിക്കാതെ പഞ്ചായത്തിന്റെപ്രിന്റിംഗ് വർക്കുകൾ ചെയ്യുന്ന കോ. ഓപ്പറേറ്റീവ് ഓഫ്സെറ്റ് പ്രസ്സിൽ നോട്ടീസ് അടിച്ചു. (6250) . നാട്ടിലെ വനിതാ സംഘങ്ങളിൽ നിന്ന് വ്യാപക പിരിവ് നടത്തി. ഇതിന് പുറമേ 7-ാം തീയതി വൈകിട്ട് ഇടുക്കി കളക്‌ടറുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് വിളിച്ച് ചോദിച്ചു ഈ പരിപാടിയുടെ ചെലവുകൾക്കുള്ള തുക വിനിയോഗി ക്കുന്നത് ആരാണ്. നോട്ടീസ് ആരാണ് സ്പോൺസർ ചെയ്‌തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ തിരക്കി സ്പോൺസർ ചെയ്‌തിരിക്കുന്നത് ആരാണ് എന്നറില്ലന്നും പരിപാടി പഞ്ചായത്ത് പണം മുടക്കുന്നില്ല. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഇല്ല എന്ന് അവരെ അറിയിച്ചു.ഇതിന്റെ നടത്തിപ്പുമായി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ നടത്തിയ റിപ്പോർട്ട് കളക്‌ടർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ആണ് കളക്‌ടർ പരിപാടിൽ നിന്ന് വിട്ടുനിന്നത് എന്നും പ്രസിഡൻ്റ് നിജിനി ഷംസുദീൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭരണപക്ഷ പാർട്ടിയിൽ പെട്ട പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്തംഗവും പൊതുജനമധ്യത്തിൽ വിഴുപ്പ് അലക്കുന്നത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ അവസരമായി.
കളക്ടർ ഗ്രാമ സംഗമത്തിൽ പങ്കെടുക്കാതിരുന്ന സംഭവം വാക്പോര് മുറുകുന്നു
