പീരുമേട്:പെരുവന്താനം പഞ്ചായത്തിൽ കഴിഞ്ഞഅഞ്ചുമാസത്തിനുള്ളിൽ രണ്ട് മനുഷ്യ ജീവനുകൾ കാട്ടാന ആക്രമണത്താൽ കൊല്ലപ്പെട്ടതിലും, വ്യാപക വന്യജീവി ആക്രമണത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ നേതൃത്വത്തിൽഏകദിന ധർണ്ണ സമരം നടത്തി. 35-ാം ൈമൽ വനം വകുപ്പ് ഓഫിസിന് മുമ്പിൽ നടത്തിയ സമരം ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡൻറ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോർജ് ജോസഫ് , പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദീൻ വി. സി ജോസഫ്,എം.കെ ഷാജഹാൻ,ജോൺ പി തോമസ്, രാംദാസ്,ഡോമിന സജി,ടി.പി ഹനീഷ്,റ്റി. എ തങ്കച്ചൻ, കെ. ആർ വിജയൻ,ശരത്ത്, സാബിഹ് ബഷീർ, ഇ. ആർ ബൈജു, എം. ഐ ഷിയാസ്, അൻസാരി |തുടങ്ങിയവർ പ്രസംഗിച്ചു.
ഏകദിന ധർണ്ണ സമരം നടത്തി
