എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നഗരത്തെ ആവേശത്തേരിലേറ്റി ഇടതുപക്ഷ മഹിള സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ നടന്നു

പറവൂർ: എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നഗരത്തെ ആവേശത്തേരിലേറ്റി ഇടതുപക്ഷ മഹിള സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ നടന്നു.ചേന്ദമംഗലം കവലയിൽ നിന്നാരംഭിച്ച് മുനിസിപ്പൽ കവലയിൽ സമാപിച്ച റോഡ്ഷോക്ക് കൈകൊട്ടിക്കളിയും കേരളീയ വേഷം ധരിച്ചെത്തിയ വനിതകളും മാറ്റേകി. ഇ ടി ടൈസൺ മാസ്റ്റർ റോഡ്ഷോക്കിടെ എത്തിയതോടെ പ്രവർത്തകരിൽ ആവേശം ഇരട്ടിയായി.ഇ ടി ടൈസൺ മാസ്റ്റർ, പി എസ് ഷൈല, എസ് ശ്രീകുമാരി, നിമിഷ രാജു, എം ആർ റീന, ലീന വിശ്വൻ, എം എ രശ്മി, കവിത രാജേഷ്, രമ ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *