പറവൂർ ചേന്ദമംഗലം ബേസിക് മോഡൽ എൽ പി സ്കൂൾ 34-ാമത് വാർഷികം ചിൽഡ്രൻസ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ബിജോയ് ആൻ്റു സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യുന്നു. സൗമ്യ എൽ, അശ്വതി കെ ബി, വിദ്യ ബി, പി പി കാർത്തികേയൻ, പുഷ്പ കാർത്തികേയൻ, മുഹമ്മദ് റംസാൻ, ബേബി സരോജം എന്നിവർ സമീപം.
പറവൂർ: ചെറുപ്പം മുതലേ കുട്ടികളെ സ്നേഹിച്ചു വളർത്തുവാനും അവർക്ക് വേണ്ടി സമയം കണ്ടെത്തുവാനും മാതാപിതാക്കൾക്കാവണമെന്ന് ചിൽഡ്രൻസ് ഇൻഡ്യ സംസ്ഥാന പ്രസിഡൻ്റ് ബിജോയ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. മൊബൈൽ ഉപയോഗം കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ, കാഴ്ചവൈകല്യം, ശ്രദ്ധക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കുട്ടികൾ കരയുമ്പോൾ മൊബൈൽ കൊടുക്കുന്ന മാതാപിതാക്കൾ ആ രീതി ഉപേക്ഷിക്കണം. കുട്ടികൾ ഫോണിന് അടിമപ്പെട്ടാൽ ശാന്തമായി സംസാരിച്ചും കുട്ടികളോടൊപ്പം സമയം ചിലവഴിച്ചും ആശീലം മാറ്റിയെടുക്കുവാൻ ശ്രമിക്കണം. കിടക്കാൻ നേരത്ത് മൊബൈൽ ഫോൺ ദൂരെ മാറ്റിവെക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മൊബൈലിൽ നിന്നുള്ള റേഡിയേഷൻ മാനസീകവും ശാരീരികവുമായ പല വൈകല്യങ്ങൾക്കും കാരണമാകുന്നു. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. വെല്ലുവിളികൾ അതിജീവിച്ചാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നതെന്നും നല്ല വിദ്യാഭ്യാസം നൽകാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചേന്ദമംഗലം പഞ്ചായത്തിലെ ബേസിക് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 36-ാമത് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജോയ്.പ്രിൻസിപ്പാൾ പുഷ്പ കാർത്തികേയൻ അധ്യക്ഷയായി. മാനേജർ പി പി കാർത്തികേയൻ, വിദ്യ ബിനോയ്, അശ്വതി കെ ബി, സൗമ്യ എൽ, ബേബി സരോജം എന്നിവർ പങ്കെടുത്തു. ചിൽഡ്രൻസ് ഇന്ത്യയുടെ അവാർഡിനായി തിരഞ്ഞെടുത്ത മുഹമ്മദ് റംസാൻ, അന്ന മരിയ റാഫേൽ എന്നിവർക്ക് മൊമെൻ്റോ സമ്മാനിച്ചു. ചേന്ദമംഗലം പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് മികച്ച പരിശീലനം നൽകി വരുന്ന പ്രിൻസിപ്പാൾ പുഷ്പ കാർത്തികേയനെ ചടങ്ങിൽ ആദരിച്ചു. അഞ്ജുമോൾ പി ഉണ്ണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കരാട്ടെ പ്രദർശനും, വിവിധ കലാപരിപാടികളും അരങ്ങേറി.
