ഡ്രൈനേജ് നിർമ്മാണത്തിനായി പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലെ എൽഡിഎഫ്

പരപ്പനങ്ങാടി : പരപ്പനങ്ങാടി – കോഴിക്കോട് റോഡിൽ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ച് മാറ്റിയിടത്ത് റോഡിലെ രൂക്ഷമായ പൊടിശല്യം ഉടൻ പരിഹരിക്കണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലെ എൽഡിഎഫ് – ജനകീയ വികസന മുന്നണി കൗൺസിലർമാർ പരപ്പനങ്ങാടി പൊതുമരാമത്ത് റോഡ് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് പരാതി നൽകി.കൗൺസിലർമാരായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഇ.ടി. സുബ്രമണ്യൻ, കെ. അബ്ദുൾ കരീം, ബിന്ദു ജയചന്ദ്രൻ, കെ.പി. സിന്ധുരാജ്, പി.പി. ഫസലുൽ ഫാരിസ, ബിജുഷ ടീച്ചർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *