കുട്ടികൾ കളിച്ച് വളരട്ടെ ; വാഗ്ദാനം പാലിച്ച് പരപ്പനങ്ങാടി പുത്തൻപീടിക ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ

പരപ്പനങ്ങാടി : ഇലക്ഷൻ പ്രചണ വേളയിലാണ് ഗ്രാമിക പള്ളിപ്പുറത്തെ കുറച്ച് കുട്ടികൾ സ്ഥാനാർത്ഥിയായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണനോട് ഞങ്ങൾക്ക് കളിക്കാൻ ഒരു ഫുട്ബോൾവേണമെന്ന ആവശ്യമുന്നയിച്ചത്. പരപ്പനങ്ങാടിയിലെ കായിക മേഖലയിലെ നിറസാന്നിദ്ധ്യമായ അദ്ദേഹം ആ വാക്ക് ഉൾക്കൊണ്ട് ഇന്ന് ഗ്രാമിക പള്ളിപ്പുറം ഫുട്ബോൾ ടീം രൂപീകരിക്കുകയും അവർക്കായി ജേഴ്സി അടക്കം കൈമാറുകയും ചെയ്തു.പള്ളിപ്പുറം പരിസരത്ത് നടന്ന ചടങ്ങ് 29 -ാം ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ കുട്ടികൾക് ഗ്രാമികയുടെ പേര് എഴുതിയ ജേഴ്സിയും, ഫുട്ബോളും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമിക രക്ഷാധികാരി സുരേഷ് തുടിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ് എ.വി. ജിത്തു വിജയ്, ട്രഷറർ വിനീഷ് കുരിയിൽ, ഷാഹിന ഷെരീഫ് എന്നിവർ സംസാരിച്ചു. ഹരീഷ് തുടിശ്ശേരി ചടങ്ങിന് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *