പാലക്കാട് നഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് നഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനയാണ് അപകടത്തിൽ പെട്ടത്.എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *